യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാലിനെ മോചിപ്പിച്ചു

ദുബായ്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് മോചനം സാധ്യമായത്.ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെയാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത്.ഉച്ചയ്ക് ശേഷം മൂന്നു മണിയോടെ ഒമാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളും ഒമാന്‍ വിദേശകാര്യ മന്ത്രാലയും മാധ്യമങ്ങളും പുറത്ത് വിട്ടിരുന്നു.
വാർത്ത പുറത്ത് വന്ന് അരമണിക്കൂറിന് ശേഷമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.വിവരം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് പുറമെ വത്തിക്കാന്റെ ഭാഗത്തു നിന്നുള്ള ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നാണ് വിവരം.ഫാ.ടോം ഒഴുന്നാലിനെ മസ്ക്കറ്റിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വത്തിക്കാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് സന്യാസിനികളെയടക്കം 16 പേരെ കൂട്ടക്കൊലചെയ്തതിനു ശേഷമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *