കമലഹാസനുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന് പിണറായി.

തിരുവനന്തപുരം: തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ കമലഹാസന്‍ സജീവരാഷ്ട്രീയത്തിലെക്കെന്ന് സൂചന. ഇന്ന് തിരുവനന്തപുരത്ത് എത്തിയ കമലഹാസന്‍ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.സുഹൃത്തായ കമലഹാസനെ കണ്ടെന്നും പതിവിന് വിരുദ്ധമായി ഇക്കുറി തങ്ങള്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്‌തെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമുണ്ടെന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ കമലഹാസന്‍ പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ നിന്ന് ചിലത് പഠിക്കാനുള്ള അവസരമാണിത്.പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ച വേളയിലാണ് താന്‍ ഇവിടെയത്തുന്നതെന്നും കമലഹാസന്‍ പറഞ്ഞു.നേരത്തെ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ കമല്‍ഹാസന്‍ പോസ്റ്റുകളിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *