‘പത്മ പുരസ്‌കാരങ്ങള്‍ക്ക് അർഹരായവരെ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം’

ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
നിലവില്‍ ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമാണ് പത്മ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം നല്‍കാന്‍ അധികാരമുള്ളത്.

രാജ്യത്തെ യുവസംരഭകര്‍ക്കായി നീതി ആയോഗ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് പ്രധാനമന്ത്രി ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്.

”ഇനി മുതല്‍ ആര്‍ക്കും ഓണ്‍ലൈനായി പത്മ അവാര്‍ഡുകള്‍ക്കുള്ള ശുപാര്‍ശകള്‍ നല്‍കാം. ഇതുവരെ മന്ത്രിമാരുടെ ശുപാര്‍ശ അനുസരിച്ചാണ് പത്മ അവാര്‍ഡുകള്‍ നല്‍കി കൊണ്ടിരുന്നത്. ആ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളയുകയാണ് ഇനി മുതല്‍ ആര്‍ക്കും ഒരു വ്യക്തിയെ പത്മ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യാം. അറിയപ്പെടാതെ കിടക്കുന്ന പല ഹീറോകളേയും രാജ്യം ഇനി തിരിച്ചറിയും…” തിയ പരിഷ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *