‘മകന്‍ നിരപരാധി’: മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച് കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു.തന്റെ മകനെ കുടുക്കിയതാണെന്നും നിരപരാധിയായ മകനെ രക്ഷിക്കാന്‍ നടപടി വേണമെന്നും കത്തില്‍ ദിലീപിന്റെ അമ്മ സരോജം ആവശ്യപ്പെടുന്നു.

തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരായി ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ദിലീപിന്റെ അമ്മയും കത്തയച്ചിരിക്കുന്നത്. കത്ത് കിട്ടിയതായി സ്ഥിരീകരിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് കൈമാറിയതായി വ്യക്തമാക്കി.

അതേസമയം നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ ചൊവ്വാഴ്ച്ച ആവര്‍ത്തിച്ചു. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ലെന്നും ഇങ്ങനെയൊരു പരാതി നടി നല്‍കിയതോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പിസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *