നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമെന്ന് പ്രോസിക്യൂഷന്‍. നിര്‍ഭയ സംഭവത്തിലേതിനെക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.കേസിലെ നടപടികള്‍ തുറന്ന കോടതിയില്‍ ആകരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

നടി നല്‍കിയ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ബി.എ ആളൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.തുടര്‍ന്നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമായ കേസാണിതെന്ന് കോടതിയെ അറിയിച്ചത്.കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.ലൈംഗിക അതിക്രമം നടത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നത് നിയമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *