നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു.രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. ഇപ്പോൾ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.കൊച്ചിയിൽ വച്ച് ഒരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് കാറിൽ മടങ്ങുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്.

കൊച്ചിയിൽ ഒരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്.നടി നൽകിയ പരാതിയെ തുടർന്ന് ആദ്യം പൾസർ സുനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം നടന്ന അന്വേഷണത്തിലാണ് ദിലീപ് ചിത്രത്തിലേയ്ക്ക് വരുന്നത്.ഇതിനെത്തുടർന്നാണ് ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂർ ചോദ്യംചെയ്തത്. ഇതിൽ നിന്ന് പോലീസിന് നിർണായകമായ ചില സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *