ഇന്ത്യയുമായി ചർച്ചക്കില്ലെന്ന് ചൈന, ജി20ക്കിടെ കൂടിക്കാഴ്ചയില്ല

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ല. സാഹചര്യം അനുയോജ്യമല്ല എന്നാണ് അതേക്കുറിച്ച് ചൈന പ്രതികരിച്ചത്. ജൂലൈ 7,8 ദിവസങ്ങളായി ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ഉച്ചകോടിക്കിടെ മോദിയും ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാധ്യതയാണ് ചൈന തള്ളിക്കളഞ്ഞത്.

സിക്കിം വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് പണിഞ്ഞതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *