നടിയെ ആക്രമിച്ച കേസ്: നടൻ ധർമ്മജന്‍റെ മൊഴിയെടുത്തു

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ധർമജൻ ബോൾഗാട്ടിയുടെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്തത്. ഉച്ചക്ക് രണ്ടര മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നര മണിക്കൂർ നീണ്ടുനിന്നു.

ചില സംശയങ്ങൾ ദൂരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ എത്തിയതെന്ന് ധർമജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംഭവവുമായി തനിക്ക് ബന്ധമില്ല. പൾസർ സുനിയെ പരിചയമില്ല. സെറ്റിൽ വച്ച് ഫോട്ടോയെടുത്ത പരിചയം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *