ദേവീകുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

തിരുവനന്തപുരം: മൂന്നാർ ദേവികുളം സബ്​കലക്​ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എം​പ്ളോ​യ്​മ​െൻറ്​ ഡയറക്​ടറായാണ്​ പുതിയ നിയമനം. മാനന്തവാടി സബ്കലക്ടറെ ദേവീകുളം സബ്കലക്ടറായി നിയമിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. സി.പി.ഐയുടെ െതിർപ്പ മറികടന്നാണ് തീരുമാനം. നാലു വർഷം പൂർത്തിയായതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് ഒദ്യോഗിക വിശദീകരണം.

മൂന്നാർ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാൻ സി.പി.എം ജില്ലാ നേതൃത്വത്തിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. സർക്കാരിന്‍റെത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു.

മൂന്നാറിലെ ​ൈകയേറ്റവുമായി ബന്ധപ്പെട്ട്​ ഹൈകോടതി ഉത്തരവി​​​​​​െൻറ അടിസ്​ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന്​ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  റവന്യൂ വകുപ്പി​​​​​​െൻറ മാത്രമല്ല സർക്കാറി​​​​​​െൻറ നിലപാടിനുള്ള പിന്തുണയാണ്​ ഹൈകോടതി വിധിയെന്നും അദ്ദേഹം വ്യക്തമായിരുന്നു. ഇതിനെ പിന്നാലെയാണ്​ ശ്രീരാമിനെ സ്ഥലം മാറ്റിയിരിക്കുന്നത്​.

മൂന്നാറിൽ ഭൂമി ൈകയേറ്റമൊഴിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ  പ്രദേശിക സി.പി.എം പ്രവർത്തകരും നേതൃത്വവും പരസ്യമായിത്തന്നെ സബ്കലകടർക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ്   പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്‍റ് സ്ഥലവും കെട്ടിടവും ഒഴിയണമെന്ന് കാണിച്ച് ശ്രീറാം റിസോർട്ട് ഉടമക്ക് നോട്ടീസ് നൽകിയത്. സർക്കാരിന് കുത്തകപ്പാട്ടമുള്ള ഭൂമി ഒഴിയണമെന്ന് കാണിച്ചാണ് ഹോംസ്റ്റേ നടത്തിയിരുന്ന വ്യക്തിക്ക് നോട്ടീസ് നൽകിയത്. ഇതിനെതിരെ ഉടമ ഹൈകോടതിയെ സമീപിച്ചു.  റവന്യൂ ഉദ്യോഗസ്ഥരുടേയും സി.പി.ഐയുടേയും നിലപാട് മറികടന്ന് ഉടമക്ക് അനുകൂലമായാണ് മൂന്നാർ സർവകകക്ഷി യോഗത്തിലും തീരുമാനമുണ്ടായത്. എന്നാൽ ഹൈകോടതി വിധി തിരിച്ചടിയായ സാഹചര്യത്തിലാണ് സബ്കലക്ടറെ സ്ഥലം മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *