പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി ഇ​സ്രാ​യേ​ലിൽ

ന്യൂഡൽഹി: മൂ​ന്നു ദി​വ​സ​ത്തെ ഒൗദ്യോഗിക സ​ന്ദ​ർ​ശ​നത്തിനായി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേ​ലിലെത്തി. ടെൽഅവീവ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മോദിയെ ഇ​സ്രാ​യേൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവും മന്ത്രിമാരും ചേർന്നു സ്വീകരിച്ചു. ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

ഇ​സ്രാ​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ കാ​ണു​ന്ന​ത​ട​ക്കം, മോ​ദി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഒ​പ്പ​മു​ണ്ടാ​വും. പ്ര​സി​ഡ​ൻ​റ്​ റ്യു​​വ​ൻ റി​വ്​​ളി​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ഇ​സാ​ഖ്​ ഹെ​ർ​സോ​ഗ്​ എ​ന്നി​വ​രെ​യും മോ​ദി കാ​ണു​ന്നു​ണ്ട്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ശ​ബാ​ദ്​ ഹൗ​സി​ൽ​ നി​ന്ന്​ ഇ​ന്ത്യ​ക്കാ​രി​യാ​യ സാ​ന്ദ്ര സാ​മു​വ​ൽ ര​ക്ഷി​ച്ച, ഇ​പ്പോ​ൾ 10 വ​യ​സ്സു​ള്ള മോ​​ശെ ഹോ​ൾ​ട്​​സി​നെ​യും മോ​ദി കാ​ണും.

വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​രാ​റു​ക​ൾ ഒ​പ്പു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മോ​ദി​യു​ടെ യാ​ത്ര​യി​ൽ ഉൗ​ന്ന​ൽ ആ​യു​ധ​ക്ക​ച്ച​വ​ടം ​ത​ന്നെ. ഇ​സ്രാ​യേ​ലി​​​​​​െൻറ ഏ​റ്റ​വും വ​ലി​യ ആ​യു​ധ വി​പ​ണി​യാ​യി മാ​റി​യ ഇ​ന്ത്യ​ക്ക്​  മി​സൈ​ൽ, ​േ​ഡ്രാ​ൺ, റ​ഡാ​ർ എ​ന്നി​ങ്ങ​നെ ഇ​പ്പോ​ൾ​ത​ന്നെ പ്ര​തി​വ​ർ​ഷം 6500 കോ​ടി​യോ​ളം രൂ​പ​യു​ടെ യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ അ​വ​ർ ന​ൽ​കു​ന്ന​ത്. ഇ​ന്ത്യ, അ​മേ​രി​ക്ക, ഇ​സ്രാ​യേ​ൽ അ​ച്ചു​ത​ണ്ട്​ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ മോ​ദി​യു​ടെ മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്രാ​യേ​ൽ യാ​ത്ര, ഫ​ല​സ്​​തീ​നു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ​ക്ക്​ പ​രി​ക്കേ​ൽ​പി​ച്ചു​കൊ​ണ്ട​ല്ലെ​ന്ന പ്ര​ത്യാ​ശ ഫ​ല​സ്​​തീ​ൻ പ​ര​സ്യ​മാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം വ​ള​ർ​ത്തു​ന്ന​ത്​ ഫ​ല​സ്​​തീ​ൻ ജ​ന​ത​യോ​ടു​ള്ള സ​മീ​പ​ന​ത്തെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കു​ന്നി​ല്ലെ​ന്നു വ​രു​ത്താ​ൻ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. രാ​ഷ്​​ട്ര​പ​തി​ക്കു പു​റ​മെ 2000, 2012, 2016 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​സ്ര​ാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി​യു​ടെ ആ​സ്​​ഥാ​ന​മാ​യ റാ​മ​ല്ല സ​ന്ദ​ർ​ശി​ച്ചാ​ണ്​ മ​ട​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *