മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: രാജ്യത്ത് പശുവിൻറെ പേരിൽ നടക്കുന്ന കൊലപാതങ്ങളിൽ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞു.പശുക്കളെ സംരക്ഷിക്കാൻവേണ്ടി ജനങ്ങളെ കൊല്ലുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി. അഹമ്മദാബാദിൽ സബർമതി ആശ്രമത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു മോദി.

ഗോരക്ഷയുടെ പേരിൽ ആരും നിയമം കൈയിലെടുക്കാൻ പാടില്ലെന്നും അക്രമങ്ങൾക്കെതിരെ പോരാടിയ  മഹാത്മാ ഗാന്ധിയുടെ നാടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിലായി പശു സംരക്ഷണകർ ജനങ്ങളെ കൊലപ്പെടുത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

2010 മു​ത​ലു​ള്ള ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത്​ പ​ശു​വി​​​​​​െൻറ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ട​ത്​ 28പേ​രാണ്. ഇ​വ​രി​ൽ 24പേ​രും മു​സ്​​ലിം​ക​ളാ​െ​ണ​ന്ന് ‘ഇ​ന്ത്യാ​സ്​​പെ​ൻ​ഡ് റി​പ്പോ​ർ​ട്ട് ചെയ്തിരുന്നു. ക​ന്നു​കാ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ക്കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​കു​തി​യി​ലേ​റെ സം​ഭ​വ​ങ്ങ​ളി​ലും ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​ത്​ മു​സ്​​ലിം​ക​ളാ​ണ്.

2014ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ അ​ക്ര​മ​ങ്ങ​ളി​ൽ 97ശ​ത​മാ​ന​വും ഉ​ണ്ടാ​യ​ത്. ​േഗാ​ര​ക്ഷ​ക​ ഗു​ണ്ട​ക​ളു​ടെ തേ​ർ​വാ​ഴ്​​ച​ക​ൾ ഏ​റെ​യും ഉ​ണ്ടാ​കു​ന്ന​ത്​ ബി.​ജെ.​പി സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 63 സം​ഭ​വ​ങ്ങ​ളി​ൽ 32ഉം ​ബി.​ജെ.​പി സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്. 2017 ജൂ​ൺ 25വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ടി​ന്​ ആ​ധാ​രം. 28കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു​പു​റ​മെ 124പേ​ർ​ക്ക്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

പ​കു​തി​യി​ലേ​റെ ആ​ക്ര​മ​ണ​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളു​ടെ​യും അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ​യും പേ​രി​ലാ​ണ്​ ഉ​ണ്ടാ​യ​ത്. 2017ലെ ​ആ​ദ്യ ആ​റു​മാ​സം മാ​ത്രം 20 ‘പ​ശു​ഭീ​ക​ര’ അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി എ​ന്ന​ത്, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മോ​ദി സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന്​ കാ​ണി​ക്കു​ന്നു. 2010ന്​ ​ശേ​ഷം 2016ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ. ആ​ൾ​ക്കൂ​ട്ട​കൊ​ല​ക​ൾ, ഗോ​ര​ക്ഷ​ക​ഗു​ണ്ട​ക​ളു​ടെ അ​ക്ര​മം, കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, മ​ർ​ദ​ന​ങ്ങ​ൾ, ബ​ലാ​ത്സം​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ റി​പ്പോ​ർ​ട്ടി​ന്​ പ​രി​ഗ​ണി​ച്ച​ത്.

ബി.​ജെ.​പി​യു​ടെ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. ഇ​വി​ടെ 10 സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​പ്പോ​ൾ ഹ​രി​യാ​ന​യി​ൽ ഒ​മ്പ​തും ഗു​ജ​റാ​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ആ​റു​വീ​ത​വും മ​ധ്യ​പ്ര​ദേ​ശ്, ഡ​ൽ​ഹി, രാ​ജ​സ്​​ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു​വീ​ത​വു​മാ​ണ്​ അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യ​ത്. ​വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ​ശു​ഭീ​ക​ര​രു​ടെ അ​ക്ര​മം ഒ​ന്നു മാ​ത്ര​മാ​ണ്​.

Leave a Reply

Your email address will not be published. Required fields are marked *