ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്​തുവിട്ടു

കൊച്ചി/ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തി​​​​​െൻറ പശ്ചാത്തലത്തിൽ നടൻ ദിലീപ്​, സംവിധായകൻ നാദിർഷ, ദിലീപി​​​​​െൻറ മാനേജർ അപ്പുണ്ണി എന്നിവരെ ​പൊലീസ്​ ചോദ്യം ചെയ്​തു. ആലുവ പൊലീസ്​ ക്ലബിൽ ബുധനാഴ്​ച ഉച്ച​ 12.30ന്​ ആരംഭിച്ച ചോദ്യം ചെയ്യൽ അർധരാത്രി വ​െര നീണ്ടു. രാത്രി 1.10നാണ്​ ഇരുവരെയും പുറത്തെത്തിച്ചത്. അത്യന്തം നാടകീയമായാണ്​ കാര്യങ്ങൾ നടന്നത്.

തനിക്ക് പറയാനുള്ളതെല്ലാം പൊലീസിനോട് തുറന്ന് പറയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പ്രതികരിച്ചു. ‘വളരെയധികം ആത്മവിശ്വാസമുണ്ട്. ചോദ്യം ചെയ്യലല്ല മൊഴിയെടുക്കലാണ് നടന്നത്. ഇവയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല’^അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ നൽകിയ പരാതിയെക്കുറിച്ചാണോ ചോദ്യം ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നൽകിയില്ല. എല്ലാം വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം. സത്യം പുറത്ത് വരണമെന്ന് മറ്റാ​േരക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് താനാണ്. പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും ഇനിയും വേണ്ടിവന്നാൽ സഹകരിക്കുമെന്നും ദിലീപ് പറഞ്ഞു.

ചോദ്യം ചെയ്യൽ പൂർത്തിയായെന്നും എന്നാൽ, ആവശ്യമെങ്കിൽ വരുംദിവസങ്ങളിൽ ഇനിയും വിളിപ്പിക്കുമെന്നും റൂറൽ എസ്.പി എ.വി. ജോർജ് പ്രതികരിച്ചു. സംഭവത്തിന്​ പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ്​ ചോദ്യം ചെയ്യലെന്ന്​ പൊലീസ്​ പറഞ്ഞു. എന്നാൽ, ബ്ലാക്​മെയിലിങ്​ സംബന്ധിച്ച്​ താൻ നൽകിയ പരാതിയിൽ​ മൊഴി നൽകാനാണ്​ എത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ ദിലീപി​​​​​െൻറ വിശദീകരണം. നടപടിയോട്​ മൂന്നുപേരും പൂർണമായി സഹകരിച്ചതായി പൊലീസ്​ പറഞ്ഞു.

എ.ഡി.ജി.പി ബി. സന്ധ്യ, ആലുവ റൂറൽ എസ്​.പി എ.വി. ജോർജ്​, പെരുമ്പാവൂർ സി.​െഎ. ബൈജു ​പൗലോസ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പറവൂർ സർക്കിൾ ഇൻസ്പെക്ടർ, ആലുവ സബ് ഇൻസ്പെക്ടർ എന്നിവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. സംഭവത്തിൽ ദിലീപി​​​​​െൻറ പേര്​ പറയാതിരിക്കാൻ നാദിർഷായെയും ത​​​​​െൻറ ഡ്രൈവർ അപ്പുണ്ണിയെയും​ വിഷ്​ണു എന്നൊരാൾ ഫോണിൽ വിളിച്ച്​ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട്​ ബ്ലാക്​മെയിലിങ്ങിന്​ ശ്രമിച്ചതായി കാണിച്ച്​ ഫെബ്രുവരിയിൽ ദിലീപ്​ ഡി.ജി.പിക്ക്​ പരാതി നൽകിയിരുന്നു. ഇൗ പരാതിയിൽ ദിലീപി​​​​​െൻറ മൊഴിയെടുക്കാനാണ്​ മൂന്നുപേരെയും പൊലീസ്​ വിളിച്ചുവരുത്തിയത്​.

എന്നാൽ, ദിലീപി​​​​​െൻറ പരാതിക്ക്​ പുറമെ സംഭവത്തിലെ ഗൂഢാലോചന, കത്തിലൂടെയും പൊലീസിനോട്​ നേരിട്ടും പൾസർ സുനി ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങി കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുകയാണ്​ പൊലീസ്​ ​ചെയ്​തത്​. ചോദ്യം ചെയ്യുന്നതോടൊപ്പം വിവരം ലാപ്ടോപ്പിൽ പകർത്തി പ്രിൻറൗട്ടെടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് ചെയ്​തത്.

ദിലീപിനെയും നാദിർഷായെയും ഇടക്ക് ഒരുമിച്ചിരുത്തിയും ശേഷം രണ്ട് മുറികളിലായി ഇരുത്തിയും ചോദ്യം ചെയ്യൽ തുടർന്നു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ചോദ്യം ചെയ്യൽ വരുംദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *