തീവ്രവാദത്തെ തകർക്കുമെന്ന്​ ട്രംപും മോദിയും

വാഷിങ്ടണ്‍: മൗലിക ഇസ്​ലാം തീവ്രവാദത്തെയും അതിനു പ്രചോദനമാകുന്ന ആശയങ്ങളെയും തകർക്കുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയും സംയുക്​ത പ്രസ്​താവനയിൽ അറിയിച്ചു.

ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്​ചക്ക്​ അമേരിക്കയിലെത്തിയതായിരുന്നു മോദി.  മോദിക്ക്​ അമേരിക്കൻ പ്രസിഡൻറും പ്രഥമ വനിതയും ചേർന്ന്​​ ഉൗഷ്​മള സ്വീകരണമാണ്​ ഒരുക്കിയത്​.  തീവ്രവാദത്തിനെതിരെയും വാണിജ്യ വ്യവസായ ബന്ധങ്ങൾ ഉൗട്ടയുറപ്പിക്കുന്നതിനായും സംയുക്​തമായി പ്രവർത്തിക്കുമെന്ന്​ ഇരു നേതാക്കളും പറഞ്ഞു.

തീവ്രവാദം പോലുള്ള ആഗോള വെല്ലുവിളികളെ നേരിടുകയാണ്​ ഇരു രാജ്യങ്ങളുടെയും പ്രഥമ പരിഗണന എന്നു പറഞ്ഞ മോദി ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഇന്ത്യ-യു.എസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമെന്ന്​ വിശേഷിപ്പിച്ചു.

അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാ​​െൻറ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസ്സി​​െൻറ ഉപദേശവും സഹകരണവും ഇന്ത്യ തേടും. പതാകവാഹക പദ്ധതികളില്‍ ഇന്ത്യ യു.എസ്സിനെ നിര്‍ണായക പങ്കാളിയായി കാണുന്നുവെന്നും  മോദി പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.അമേരിക്കയുടെ പക്കല്‍ നിന്ന് ഇന്ത്യ സൈനികസാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ ട്രംപ് നന്ദി അറിയിച്ചു.കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുടെ സമ്മേളനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *