കുമ്മനം രാജശേഖരന് മൂന്ന് ഉപദേശകരെ നിയോഗിച്ച് ബി.ജെ.പി

തിരുവനന്തപുരം: പുതിയ ആസ്ഥാനമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള സൗകര്യം വേണമെന്ന് നിർദേശിച്ചതിന് പിന്നാലെ സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ബി.ജെ.പി മൂന്ന് ഉപദേശകരെ നിയോഗിച്ചു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നിയമനം.  ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ്.കർ‍ത്താ (മാധ്യമം), ഡോ. കെ.ആർ.രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) എന്നിവരാണ് ഇനി പാർട്ടി ആസ്ഥാനത്ത് കുമ്മനത്തിന് സഹായികളായി ഉണ്ടാവുക. വിവിധ മേഖലകളിൽ കൂടുതൽ ഉപദേഷ്ടാക്കളെ പാർട്ടി തേടുന്നുണ്ട്.

സാമ്പത്തിക ഉപദേഷ്ടാവായ ഗോപാലപിള്ളയാണ് ഫാക്ട് ചെയർമാനും എം.ഡിയുമായിരുന്നു. കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതും ഇതിലൂടെ പാർട്ടിക്ക് എങ്ങനെ നേട്ടം കൈവരിക്കും എന്ന കാര്യത്തിലായിരിക്കും അദ്ദേഹം ശ്രദ്ധ പതിപ്പിക്കുക . സംഘ് പരിവാറിനോട് കേരളത്തിൽ മാധ്യമങ്ങൾക്കുള്ള അകൽച്ചയില്ലാതാക്കുകയെന്നതാണ് ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ് കർത്തയുടെ മുഖ്യലക്ഷ്യം. പരിവാർ പ്രസിദ്ധീകരണങ്ങളുടെ മേൽനോട്ടവും അദ്ദേഹത്തെ ഏൽപിച്ചിട്ടുണ്ട്. ധനതത്വശാസ്ത്രം അധ്യാപകനായ ഡോ. രാധാകൃഷ്ണപിള്ള, സംസ്ഥാന ആസൂത്രണബോർഡിന്റെ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. വികസന–ആസൂത്രണ സമീപനങ്ങളെക്കുറിച്ചു നേതൃത്വത്തെ ഉപദേശിക്കുകയാണ് അദ്ദേഹത്തിന്‍റെ ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *