ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ–പാക്ക് ഫൈനൽ

ബർമ്മിങ്​ഹാം: ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റി​​െൻറ സെമി ഫൈനലിൽ ബംഗ്ലാദേശിനെ ഒമ്പത്​ വിക്കറ്റിന്​ തകർത്ത്​ ഇന്ത്യ ഫൈനലിൽ. ഇ​േതാടെ ഏവരും കാത്തിരുന്ന ഇന്ത്യ-പാകിസ്​താൻ സ്വപ്​ന ഫൈനലിന്​ കളമൊരുങ്ങി. ഞായറാഴ്​ചയാണ്​ ഫൈനൽ. ബംഗ്ലാദേശ്​ മുന്നോട്ട്​ വെച്ച 265 റൺസ്​ ഇന്ത്യക്ക്​ ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. 40.1 ഒാവറിൽ അനായാസം ഇന്ത്യ ലക്ഷ്യം മറികടന്നു. ഇന്ത്യക്കായി രോഹിത്​ ശർമ്മ (123) ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി(96) എന്നിവർ മികച്ച പ്രകടനം നടത്തി. സ്​കോർ: ബംഗ്ലാദേശ്​- 264/7, ഇന്ത്യ-265/1

ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിലാണ്​ ബംഗ്ലാദേശ്  264 റൺസ്​​ ​ നേടിയത്​​. മുഷ്​ഫിക്കർ റഹ്​മാൻ(70), തമീം ഇഖ്​ബാൽ(61) എന്നിവരുടെ ബാറ്റിങ്ങാണ്​  ടീമിന്​ ഭേദപ്പെട്ട സ്​കോർ സമ്മാനിച്ചത്​. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, കേദാർ  ജാദവ്​, ബുമ്ര എന്നിവർ രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി.

നേരത്തെ ടോസ്​ നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഒാവറിൽ തന്നെ സൗമ്യ സർക്കാറിന്​ മടക്കിയയച്ച്​ ഭുവനേശ്വർ കുമാർ ബംഗ്ലാദേശിനെ ഞെട്ടിച്ചു. നാലാം ഒാവറിൽ സാബിർ റഹ്​മാനെ വിക്കറ്റിന്​ മുന്നിൽ കുടുക്കി ഭുവനേശ്വർ ബംഗ്ലാദേശി​ന്​ രണ്ടാം പ്രഹരമേൽപ്പിച്ചു.

എന്നാൽ മൂന്നാം വിക്കറ്റിൽ തമീമും മുഷ്​ഫിക്കറും ചേർന്ന സെഞ്ച്വറി കൂട്ടുകെട്ട്​ ബംഗ്ലാദേശിനെ കരകയറ്റി. മുഷ്​ഫിക്കറിനെ പുറത്താക്കി കേദർ ജാദവ്​ ഇൗ കൂട്ടുകെട്ട്​ പൊളിച്ചു. പിന്നീട്​ കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശി​​​​​​​െൻറ വിക്കറ്റുകൾ വീണു.

Leave a Reply

Your email address will not be published. Required fields are marked *