ട്രംപിന്റെ യാത്രാവിലക്കിന്​ തിരിച്ചടിയായി വീണ്ടും കോടതി വിധി

വാഷിങ്​ടൺ: ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക്​ വിസ നിരോധിച്ച അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്റെ ഉത്തരവിന്​ വീണ്ടും യു.എസ്​ അപ്പീൽ കോടതിയുടെ വിലക്ക്​. യാത്രാനിരോധനവുമായി ബന്ധ​െപ്പട്ട ഫെഡറൽ  കോടതി വിധിക്കെതിരെ ഹവായ്​ സംസ്​ഥാനം നൽകിയ ഹരജിയിലാണ്​, ട്രംപി​​െൻറ ഉത്തരവ്​ വിവേചനപരമെന്ന്​ ചൂണ്ടിക്കാട്ടി ഒമ്പതാം സർക്യൂട്ട്​ അപ്പീൽ കോടതി വിലക്കേർപ്പെടുത്തിയത്​. മൂന്ന്​ ജഡ്​ജിമാരടങ്ങുന്ന ​െബഞ്ചി​േൻറതാണ്​ ​ഏകകണ്​ഠ തീരുമാനം. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി, കുടിയേറ്റമെന്നത്​ പ്രസിഡൻറി​​െൻറ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന്​ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തേക്ക്​ വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്​കാരം വരുത്താൻ സർക്കാറിന്​ അവകാശമുണ്ടെന്നും​ കോടതി പറഞ്ഞു.

ട്രംപി​​െൻറ ഉത്തരവിലെ ചില നിർദേശങ്ങൾ തടഞ്ഞുകൊണ്ട്​ കഴിഞ്ഞ മാർച്ചിൽ ഹവായിലെ ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ്​ ഹവായ്​ സംസ്​ഥാനം അപ്പീൽ നൽകിയത്​.

ട്രംപി​​െൻറ ഉത്തരവിനെതിരെ നിരവധി കോടതികളിൽ കേസ്​ നടക്കുകയാണ്​. പലതവണ ഉത്തരവിനെതിരെ കോടതികളിൽനിന്ന്​ രൂക്ഷ പരാമർശങ്ങളുണ്ടായിട്ടുണ്ട്​. വെർജീനിയയിലെ നാലാം സർക്യൂട്ട്​ അപ്പീൽ​ കോടതി ഇൗയിടെ ട്രംപി​​െൻറ ഉത്തരവ്​ തടഞ്ഞ മേരിലാൻഡ്​കോടതിവിധി ശരി​െവച്ചിരുന്നു. കീഴ്​കോടതികളി​െല പരാമർശങ്ങൾ ട്രംപിന്​ തിരിച്ചടിയാണെങ്കിലും ഉത്തരവിനെ ബാധിക്കില്ല. സുപ്രീംകോടതിയുടേതായിരിക്കും അന്തിമ തീരുമാനം. എന്നാൽ, ​കീഴ്​കോടതി പരാമർശങ്ങൾ സുപ്രീംകോടതി വിധിയെ സ്വാധീനിക്കാനിടയുണ്ടെന്നാണ്​ സൂചന.

ഇറാഖ്​, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സോമാലിയ, യമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമാണ്​ വിലക്കേർപ്പെടുത്തിയത്​.

Leave a Reply

Your email address will not be published. Required fields are marked *