പാൻകാർഡിനും​ ആദായ നികുതി റി​േട്ടണിനും ആധാർ നിർബന്ധമല്ല

ന്യൂഡൽഹി: ആദായ നികുതി റി​േട്ടണിനും പാൻകാർഡിനും ​ ആധാർ കാർഡ്​ നിർബന്ധമല്ല. ആധാർകാർഡ്​ ഉള്ളവർക്കേ റി​േട്ടൺ സമർപ്പിക്കാൻ സാധിക്കു എന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ സുപ്രീംകോടതി ഇളവ്​ വരുത്തി. കേസിൽ ഭരണഘടന ബെഞ്ചി​​​​​െൻറ ഉത്തരവ്​ പുറത്ത്​ വരുന്നത്​ വരെ തീരുമാനം നടപ്പിലാക്കരുതെന്നാണ്​ സുപ്രീംകോടതിയുടെ നിർദ്ദേശം.

നിലവിൽ ആധാർ കാർഡ്​ ഉള്ളവർ ജൂലൈ ഒന്നികം അത്​ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്​. ആദായ നികുതി റി​േട്ടണിനും പാൻകാർഡിനും ആധാർ കാർഡ്​ നിർബന്ധമാക്കുന്നത്​ വഴി വ്യാജ അക്കൗണ്ടുകൾ ഒരുപരിധി വരെ തടയാൻ കഴിയുമെന്നാണ്​ അ​റ്റോണി ജനറൽ മുകിൾ റോഹ്​തഗി​ സുപ്രീംകോടതിയിൽ വാദിച്ചിരുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *