തിരുവനന്തപുരത്ത്​​ ബി.ജെ.പി ഹർത്താൽ തുടങ്ങി.

തിരുവനന്തപുരം: സ്​റ്റാച്യു ട്യൂട്ടേഴ്‌സ് ലെയിനിലെ ബി.ജെ.പി ജില്ല  ഓഫിസിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച്​​ തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹര്‍ത്താൽ തുടങ്ങി. രാവിലെ  ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടയാൻ ശ്രമിച്ചത്​ പൊലീസ്​ ഇടപെട്ട്​ പരിഹരിച്ചു. കെ.എസ്​.ആർ.ടി.സി സർവീസുകൾ മുടക്കം കൂടാതെ നടക്കുന്നുണ്ട്​. ട്രെയിനിലുംമറ്റും വന്നെത്തുന്ന ദീർഘദൂര യാത്രക്കാർക്ക്​ ​െപാലീസ്​ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്​. 10മണിക്ക്​ സെക്ര​േട്ടറിയറ്റിലേക്ക്​ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്​ നടക്കും.

ബുധനാഴ്ച വൈകീട്ട് എ​േട്ടാടെയാണ് ഹെൽമറ്റ്​ ധരിച്ച്​  ബൈക്കിലെത്തിയ രണ്ടുപേര്‍ ഓഫിസിനുനേരെ ബോംബെറിഞ്ഞതെന്നാണ്​ പ്രാഥമിക നിഗമനം. ഉഗ്രശബ്​ദത്തോടെ പെട്രോൾ ബോംബ് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു. ഓഫിസി​‍​​െൻറ മുന്‍ഭാഗത്തെ കസേരകള്‍ കത്തിനശിച്ചു. നേതാക്കളോ പ്രവർത്തകരോ ഇല്ലാത്ത സമയം നോക്കിയാണ്​ ബോംബ് എറിഞ്ഞത്. ശബ്​ദം കേട്ട്  പ്രവർത്തകർ എത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്ക് ഓടിച്ചുപോയിരുന്നു.

സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ കയറി ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തിനുശേഷം ബി.ജെ.പി- ആർ.എസ്​.എസ്​ ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണസാധ്യതയുണ്ടെന്ന്​ ഇൻറലിജൻസ്​ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ,  ജില്ല കമ്മിറ്റി ഓഫിസിന്​ പൊലീസ്​ സുരക്ഷ ഒരുക്കിയിരുന്നില്ല. അക്രമസംഭവത്തെ തുടർന്ന്​ വൻ പൊലീസ്​ സംഘം സ്​ഥലത്തെത്തി. ഡോഗ് സ്​ക്വാഡും ബോംബ് സ്​ക്വാഡും സ്​ഥലത്ത്​ പരിശോധന നടത്തി.  സംഭവത്തെ തുടർന്ന്​ ​രാഷ്​ട്രീയപാർട്ടികളുടെ ഓഫിസുകൾക്ക് ​പൊലീസ്​ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഒരുമാസം മുമ്പ്​ ഒ. രാജഗോപാല്‍ എം.എല്‍.എയുടെ ഓഫിസിനുനേരെയും ബി.ജെ.പി സംസ്ഥാനകമ്മിറ്റി ഓഫിസിന് നേരെയും അക്രമം നടന്നിരുന്നു. ബി.ജെ.പി ഓഫിസുകൾക്കുനേരെ  ആവര്‍ത്തിച്ചുണ്ടാകുന്ന അക്രമങ്ങളില്‍ പൊലീസ് നടപടി ഉണ്ടാകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി  ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *