കോടീശ്വരനായതറിഞ്ഞ് ഞെട്ടി മിഠായി കച്ചവടക്കാരന്‍; അക്കൗണ്ടില്‍ 18 കോടി

വിജയവാഡ: വിജയവാഡയില്‍ ചോക്ലേറ്റ് വ്യാപാരിയുടെ ബാങ്ക് നിക്ഷേപം 18 കോടി! കിഷോര്‍ ലാല്‍(30) എന്നയാളുടെ ബ്രാഹ്മിണ്‍ സ്ട്രീറ്റിലെ ശ്രീരേണുകാത്മ മള്‍ടിസ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി അക്കൗണ്ടിലാണ് 18,14,98,815 രൂപയുള്ളതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

വീടുകള്‍ തോറും കയറിയിറങ്ങി ചോക്ലേറ്റ് വില്‍ക്കുന്നളായാണ് കിഷോര്‍. വളരെ ചെറിയഒരു മുറിയാണ് ഇയാള്‍ ചോക്ലേറ്റുകള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ അക്കൗണ്ടില്‍ സംശയകരമായ സാഹചര്യത്തില്‍ ബോംബെയില്‍ നിന്ന് ഇടപാടുകള്‍ നടന്നിട്ടുള്ളതായും കണ്ടെത്തി.

അതിനിടെ തന്റെ അക്കൗണ്ടില്‍ ഇടപാടുകള്‍ നടത്താറില്ലെന്ന് കിഷോര്‍ ഐടി വകുപ്പിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘം പത്തു ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടപാടില്‍ ബാങ്കിനും ജീവനക്കാര്‍ക്കും പങ്കാളിത്തമുണ്ടോയെന്നത് സംബന്ധിച്ചും അന്വേണം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *