സ്വർണം, ഡയമണ്ട്, ബിസ്കറ്റ്, പായ്ക്ക് ചെയ്ത ഭക്ഷ്യസാധനങ്ങൾ നികുതി കുറയും

ന്യൂ​ഡ​ൽ​ഹി: ച​ര​ക്കുസേ​വ​ന​നി​കു​തി (ജി​എ​സ്ടി) ജൂ​ലൈ ഒ​ന്നി​ന് ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം ജി​എ​സ്ടി കൗ​ൺ​സി​ൽ ആ​വ​ർ​ത്തി​ച്ചു. നി​കു​തി നി​യ​മ​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു. സി​ഗ​ര​റ്റ് ഒ​ഴി​കെയു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌ലിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ല്ലാ സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ട്ട​താ​ണ് ജി​എ​സ്ടി കൗ​ൺ​സി​ൽ. ഇ​ന്ന​ലെ തീ​രു​മാ​ന​മാ​കാ​ത്ത സി​ഗ​ര​റ്റ് നി​കു​തി തീ​രു​മാ​നി​ക്കാ​ൻ 11നു ​വീ​ണ്ടും യോ​ഗ​മു​ണ്ട്.

സ്വ​ർ​ണം, ചെ​രി​പ്പ്, ബി​സ്ക​റ്റ്, പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, കോ​ട്ട​ൺ തു​ണി​, സി​ന്ത​റ്റി​ക് ഫൈ​ബ​ർ അടക്കം നാരുകൾ, സോ​ളാ​ർ പാ​ന​ൽ, നൂൽ, ബീ​ഡി തു​ട​ങ്ങി​യ​വ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ന​ലെ നി​കു​തിനി​ര​ക്ക് നി​ർ​ണ​യി​ച്ചു.

സ്വ​ർ​ണ​ത്തി​നു മൂ​ന്നു ശ​ത​മാ​ന​മാ​ണ് ജി​എ​സ്ടി. കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​ഞ്ചു​ ശ​ത​മാ​ന​മാ​യി​രു​ന്നു. നി​ല​വി​ൽ കേ​ര​ളം അ​ഞ്ചു​ ശ​ത​മാ​നം വാ​റ്റ് ഈ​ടാ​ക്കു​ന്നു. കേ​ന്ദ്രം ഒ​രു​ ശ​ത​മാ​നം എ​ക്സൈ​സ് ഡ്യൂ​ട്ടി​യും. ജിഎസ്ടി വരുന്പോൾ കേരളത്തിൽ നികു തി പകുതിയാകും. സ്വ​ർ​ണ​ത്തി​ന്‍റെ ക​സ്റ്റം​സ് ഡ്യൂ​ട്ടി പ​ത്തു​ ശ​ത​മാ​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രും. വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ​ക്കും മൂ​ന്നു​ ശ​ത​മാ​നം. എ​ന്നാ​ൽ, പോ​ളി​ഷ് ചെ​യ്യാ​ത്ത​വ​യ്ക്ക് കാ​ൽ​ ശ​ത​മാ​നം മ​തി.പാ​യ്ക്ക് ചെ​യ്ത​തും ട്രേ​ഡ് മാ​ർ​ക്ക് ഉ​ള്ള​തു​മാ​യ ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ​ക്ക് അ​ഞ്ചു​ ശ​ത​മാ​ന​മാ​യി ഡ്യൂ​ട്ടി.

ബി​സ്ക​റ്റി​നു 18 ശ​ത​മാ​ന​മാ​ണ് ജി​എ​സ്ടി. നി​ല​വി​ൽ 20.6 ശ​ത​മാ​ന​മാ​ണ് ബി​സ്ക​റ്റി​ന്‍റെ ശ​രാ​ശ​രി നി​കു​തി. കേ​ര​ള​ത്തി​ൽ ഇ​തി​ലും കൂ​ടു​ത​ലാ​ണ്. ത​ന്മൂ​ലം ബി​സ്ക​റ്റ് വി​ല അ​ല്​പം കു​റ​ഞ്ഞേ​ക്കാം.

റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളെ ര​ണ്ടു വി​ഭാ​ഗ​മാ​ക്കി. ആ​യി​രം രൂ​പ​യി​ൽ താ​ഴെ​യു​ള്ള​തി​ന് അ​ഞ്ചു​ശ​ത​മാ​ന​വും അ​തി​ൽ കൂ​ടി​യ​തി​ന് 12 ശ​ത​മാ​ന​വും. നൂ​ലും വ​സ്ത്ര​ത്തി​നു​ള്ള കോ​ട്ട​ൺ തു​ണി​യും മ​നു​ഷ്യ​നി​ർ​മി​ത നാ​രു​ക​ളും അ​ഞ്ചു​ ശ​ത​മാ​നം സ്ലാ​ബി​ലാ​യി. സി​ന്ത​റ്റി​ക് നാ​രു​ക​ൾ 18 ശ​ത​മാ​നം വി​ഭാ​ഗ​ത്തി​ലും. ച​ണ​ത്തി​ന് നി​കു​തി​യി​ല്ല.

കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ​ക്ക് അ​ഞ്ചു​ ശ​ത​മാ​ന​മാ​ണ് ജി​എ​സ്ടി.
സോ​ളാ​ർ പാ​ന​ലും അ​ഞ്ചു​ ശ​ത​മാ​നം സ്ലാ​ബി​ൽ വ​ന്നു.

ബീ​ഡി​യി​ല​യ്ക്ക് 18 ശ​ത​മാ​ന​വും ബീ​ഡി​ക്ക് 28 ശ​ത​മാ​ന​വും ആ​ണ് നി​കു​തി. ബീ​ഡി​ക്ക് കു​റ​ഞ്ഞ നി​കു​തി​ക്കാ​യി കേ​ര​ള ധ​ന​മ​ന്ത്രി ഡോ.​ തോ​മ​സ് ഐ​സ​ക് ശ്ര​മി​ച്ചെ​ങ്കിലും ഫ​ലി​ച്ചി​ല്ല. എ​ന്നാൽ, ബീ​ഡി​യെ സെ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​യി. എ​ല്ലാ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സെ​സ് എ​ന്നാ​യി​രു​ന്നു നേ​ര​ത്തേ കേ​ന്ദ്ര നി​ല​പാ​ട്. അ​തു മാ​റ്റി.

ജി​എ​സ്ടി വ​രു​ന്പോ​ൾ സ്റ്റോ​ക്ക് ഇ​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് വ​രു​ന്ന ജി​എ​സ്ടി​യി​ൽ​നി​ന്ന് നേ​ര​ത്തേ ന​ൽ​കി​യ എ​ക്സൈ​സ് ഡ്യൂ​ട്ടി കി​ഴി​ക്കാ​നു​ള്ള വ്യ​വ​സ്ഥ (ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ്) ഉ​ദാ​ര​മാ​ക്കി.

ജി​എ​സ്ടി​യു​ടെ 40 ശ​ത​മാ​നം വ​രെ​യേ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് ന​ൽ​കൂ എ​ന്നാ​യി​രു​ന്നു മു​ൻ നി​ല​പാ​ട്. ആ തോ​ത് ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *