ലണ്ടനിൽ വീണ്ടും ഭീകരാ​ക്രമണം.

ലണ്ടൻ: മാഞ്ചസ്​റ്റർ ഭീകരാ​ക്രമണത്തി​​െൻറ ഞെട്ടൽ മാറും മുമ്പ്​ ലണ്ടനിൽ വീണ്ടും ഭീകരാ​ക്രമണം. ഭീകരർ ലണ്ടൻ ബ്രിഡ്​ജിൽ കാൽ നടയാത്രക്കാർക്ക്​ ഇടയിലേക്ക്​ വാൻ ഇടിച്ച്​ കയറ്റുകയായിരുന്നു. സംഭവത്തിൽ രണ്ട്​ പേർ കൊല്ലപ്പെട്ടതായാണ്​ റിപ്പോർട്ട്​. നി​രവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. ഇതേത്തുടർ ലണ്ടൻ ബ്രിഡ്​ജ്​ പൂർണമായും അടച്ചു.

സംഭവം നടന്നയുടൻ പൊലീസ്​ ലണ്ടൻ ബ്രിഡ്​ജിലേക്ക്​ എത്തുകയും രണ്ട്​ ​ഭീകരരെ വധിച്ചുവെന്നുംസൺ പത്രം റിപ്പോർട്ട്​ ചെയ്​തു​. എന്നാൽ ഇത്തരം വാർത്തകൾക്ക്​ ഇതുവ​െര സ്ഥിരീകരണമില്ല.

ജൂൺ എട്ടിന്​ നടക്കുന്ന തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ ലണ്ടനിൽ തീവ്രവാദികൾ വീണ്ടും ആക്രമണം നടത്തിയതെന്നാണ്​ സൂചന. രണ്ടാഴ്​ചകൾക്ക്​ മുമ്പ്​ പോപ്പ്​ ഗായികയുടെ സംഗീത പരിപാടിക്കിടെ മാഞ്ചസ്​റ്ററിൽ ​ചാവേർ ഭീകരാ​ക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *