സുഖോയ് വിമാന അപകടം:അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ പരിശീലന പറക്കലിനിടെ വിമാന അപകടത്തില്‍ പെട്ട് മരിച്ച വ്യോമസേനാ പൈലറ്റും കോഴിക്കോട് സ്വദേശിയുമായ അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. ശനിയാഴ്ച പന്തീരാങ്കാവ് പന്നിയൂര്‍കുളത്തെ തറവാട്ട് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

മെയ്-23 ന് ആയിരുന്നു പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് വിമാനം അരുണാചല്‍ പ്രദേശില്‍ കാണാതായത്. കനത്ത മഴ കാരണം തിരച്ചില്‍ തടസപ്പെട്ടിരുന്നുവെങ്കിലും രണ്ട് ദിവസത്തിന് ശേഷം വിമാനാവശിഷ്ടങ്ങളും ബ്ലാക് ബോക്‌സും വനത്തില്‍ കണ്ടെത്തുകയായിരുന്നു.അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. .ബുധനാഴ്ചയാണ് അച്ചുദേവിന്റെയും ദിവേഷ് പങ്കജിന്റെയും മരണം വ്യോമസേന സ്ഥിരീകരിച്ചത്.

അ​ച്ചു​ദേ​വ്​ അ​ഞ്ചാം​ക്ലാ​സ്​ വ​രെ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​കാ​ര്യ​ത്തെ വീ​ട്ടി​ലാ​ണ്. പി​ന്നീ​ട്​ ഡെ​റാ​ഡൂ​ൺ സൈ​നി​ക സ്​​കൂ​ളി​ൽ ചേ​ർ​ന്നു. ചെ​റു​പ്പം മു​ത​ലേ വൈ​മാ​നി​ക സ്വ​പ്​​നം താ​ലോ​ലി​ച്ചി​രു​ന്ന അ​ച്ചു​ദേ​വ്​ നാ​ലു വ​ർ​ഷം മു​മ്പാ​ണ്​ വ്യോ​മ​സേ​ന​യി​ൽ ചേ​ർ​ന്ന​ത്

Leave a Reply

Your email address will not be published. Required fields are marked *