ഷാരൂഖ് ഖാന്‍ വിമാനപകടത്തില്‍ മരിച്ചെന്ന് വിദേശ മാധ്യമം; ഞെട്ടിത്തരിച്ച് ആരാധകരും ബോളിവുഡും

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വിമാന അപകടത്തില്‍ മരിച്ചതായി വാര്‍ത്ത. യൂറോപ്യന്‍ ന്യൂസ് നെറ്റ്‌വര്‍ക്കായ ഇ.ഐ പെയ്‌സ് ടിവിയാണ് വ്യാജവാര്‍ത്ത പുറത്തുവിട്ടത്. ഷാരൂഖ് സഞ്ചരിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവെന്നും അപകടത്തില്‍ താരവും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന ആറുപേരും മരിച്ചുവെന്നുമായിരുന്നു വാര്‍ത്ത. ചാനല്‍ ബ്രേക്കിങ് ന്യൂസായാണ് വാര്‍ത്ത പുറത്തുവിട്ടത്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ലോകമാകമാനമുളള ഇന്ത്യക്കാര്‍ അമ്പരന്നിരുന്നു.

ജോയിന്റ് കമ്മിഷണര്‍ ഓഫ് മുംബൈ പൊലീസ് ദേവന്‍ ഭാരതി വാര്‍ത്ത കേട്ട് ഷാരൂഖിന്റെ സഹായിയെ വിളിച്ചപ്പോള്‍ ഷാരൂഖിനു യാതൊരുവിധ കുഴപ്പവുമില്ലെന്നും മുംബൈയിലെ ഷൂട്ടിങ്ങിലാണ് അദ്ദേഹം ഉളളതെന്നും വാര്‍ത്ത വ്യാജമാണെന്നും കമ്മിഷണറോട് സഹായി മറുപടി നല്‍കിയതായ് മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *