പഫ്സ് വാങ്ങാൻ പൈസ മോഷ്ടിച്ചതിന് അമ്മ മകനെ പൊള്ളലേൽപ്പിച്ചു

തൊടുപുഴ: പഫ്‌സ് വാങ്ങാന്‍ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ  മകനെ പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റ മൂന്നാം ക്ലാസുകാരനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈയിലും വയറിലുമാണ് പൊള്ളലേറ്റത്. പൊള്ളൽ ഗുരുതരമല്ല.

വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസി സ്ഥലത്ത് എത്തിയപ്പാഴാണ് സംഭവം പുറത്തറിയുന്നത്. പഫ്സ് വാങ്ങാൻ പൈസ മോഷ്ടിച്ചത് അമ്മ അറിഞ്ഞതിനെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്യവെയാണ് കത്തിച്ച വിറകു കമ്പ്കൊണ്ട് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. -മുമ്പും തന്നെ അമ്മ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കുട്ടി  ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *