എം.ബി രാജേഷിൻെറ യും വി.ടി ബൽറാമിൻെറ യും മക്കൾ സർക്കാർ സ്​കൂളിൽ

പാലക്കാട് / തൃത്താല: നിലപാട് കൊണ്ട്  യുവനേതാക്കന്മാർക്കിടയിൽ വേറിട്ടുനിൽക്കുന്ന രണ്ടുപേരാണ്​ പാലക്കാട്​ എം.പി എം.ബി രാജേഷും തൃത്താല എം.എൽ.എ വി.ടി ബൽറാമും. രാഷ്​ട്രീയ കാഴ്​ചപ്പാടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വെട്ടിത്തുറന്നു പറയാൻ രണ്ട​ുപേരും മടി കാണിക്കാറുമില്ല.

പുത്തൻ ഉടുപ്പ​ും പുതുമോടിയുമായി പുതിയൊരു അധ്യയന വർഷത്തെ വരവേൽക്കു​േമ്പാൾ രണ്ടുപേരും മക്കളെ സർക്കാർ വിദ്യാലയത്തിൽ ചേർത്ത്​ മാതൃകയായിരിക്കുകയാണ്​. തങ്കി എന്നു വിളിക്കുന്ന ത​​െൻറ  രണ്ടാമത്തെ മകൾ പ്രിയദത്തയെ എം.ബി.രാജേഷ്​  പാലക്കാട് ഈസ്റ്റ് യാക്കര (മണപ്പുള്ളിക്കാവ്) ഗവ.എൽ.പി.സ്‌ക്കൂളിലാണ്​ ഒന്നാം ക്ലാസ്സിൽ ചേർത്തത്​. രാജേഷി​​െൻറ മൂത്ത മകൾ നിരഞ്ജന ഗവ.മോയൻസ് ഗേൾസ് ഹയർസെക്കൻററി സ്‌ക്കൂളിൽ എട്ടാം ക്ലാസ്​ വിദ്യാർഥിയാണ്​.

വി.ടി. ബൽറാം വീടിനടുത്തുള്ള അരിക്കാട്‌ ഗവ. എൽ.പി. സ്കൂളിലാണ്​ മകൻ അദ്ദൈത്​ മാനവിനെ ചേർത്തത്​. മകളുമൊത്ത്​ ഒന്നാം ക്ലാസിൽ ചേരാനെത്തുന്നതി​​െൻറ ചിത്രത്തിനൊപ്പം ത​​െൻറ നിലപാടുകൾ എം.ബി. രാജേഷ്​ ഫേസ്​ ​ബുക്കിൽ​ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മകനൊപ്പം സ്​കൂളിൽ ചേരാനെത്തിയതി​​െൻറ ​ൈലവ്​ വിഡിയോയാണ്​ വി.ടി. ബൽറാം പങ്കുവെക്കുന്നത്​. പൊതുവിദ്യാഭ്യാസം നന്മയാണ്‌ എന്ന ഹാഷ്​ ടാഗിലാണ്​ ബൽറാം ത​​െൻറ അഭിപ്രായം പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

കുട്ടിയുടെ ജാതിയും മതവും ചോദിക്കുന്ന കോളത്തിൽ രണ്ട​ുപേരും  ‘ഇല്ല’ എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *