സംസ്ഥാനത്തു കാലവർഷം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എത്തും

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി കാ​ല​വ​ർ​ഷം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ത്തു​മെ​ന്ന് പ്ര​വ​ച​നം. തി​ങ്ക​ളാ​ഴ്ച തെ​ക്ക​ൻ​കേ​ര​ള​ത്തി​ൽ തി​മി​ർ​ത്തു​പെ​യ്ത മ​ഴ ചൊ​വ്വാ​ഴ്ച ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നും ഇ​തോ​ടെ തെ​ക്ക​്​-​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണി​ന് (കാ​ല​വ​ർ​ഷം)  ആരംഭമാകും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ചെ​ങ്കി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. കാ​ല​വ​ർ​ഷ​ത്തി‍​െൻറ വ​ര​വ​റി​യി​ച്ചു​കൊ​ണ്ടു​ള്ള കാ​റ്റും കു​റ​വാ​യി​രു​ന്നു. മ​റ്റു ഘ​ട​ക​ങ്ങ​ളൊ​ക്കെ അ​നു​കൂ​ല​മാ​യ സ്ഥി​തി​ക്ക് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ ഏ​ഴി​നാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സീ​സ​ണി​ൽ 34 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2039.7 മി.​മീ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് കി​ട്ടി​യ​ത് 1352.3 മി.​മീ മാ​ത്രം. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ക​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി‍​െൻറ പ്ര​വ​ച​നം. ഇ​നി​യു​ള്ള നാ​ലു​മാ​സം 2020 മി.​മീ മ​ഴ​യാ​ണ് സം​സ്ഥാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ 7-11 സെ.​മീ​റ്റ​റും ഇ​ട​യി​ൽ ഇ​ടി​യോ​ടൂ​കു​ടി​യ മ​ഴ ല​ഭി​ക്കു​മെ​ന്നും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45-55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *