ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക്: ബി​സി​സി​ഐ ഭ​ര​ണ​സ​മി​തി​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

കൊ​ച്ചി: വി​ദേ​ശ ക്രി​ക്ക​റ്റ് ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രേ ശ്രീ​ശാ​ന്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ബി​സി​സി​ഐ ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ വി​നോ​ദ് റാ​യി​ക്കും ഭ​ര​ണ​സ​മി​തി​ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന ശ്രീ​ശാ​ന്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. കേ​സ് ജൂ​ണ്‍ 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

സ്കോ​ട്ല​ൻ​ഡ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കാ​ൻ അ​നു​മ​തി തേ​ടി ശ്രീ​ശാ​ന്ത് നേ​ര​ത്തെ ബി​സി​സി​ഐ​ക്കു ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ബി​സി​സി​ഐ എ​ൻ​ഒ​സി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ശ്രീ​ശാ​ന്ത് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന മു​ൻ​ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ബി​സി​സി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ ഡ​ൽ​ഹി പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​സി​സി​ഐ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടു​ണ്ടാ​ക്കി​യ​തെ​ന്നും പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി കോ​ട​തി ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​താ​ണെ​ന്നും ശ്രീ​ശാ​ന്ത് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ​തു​ട​ർ​ന്നാ​ണ് ബി​സി​സി​ഐ​ക്കു നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *