കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഫൈനലില്‍ .

ബെംഗളൂരു: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു.കൊല്‍ക്കത്ത ഉയര്‍ത്തിയ 108 റണ്‍സ് വിജയ ലക്ഷ്യം 33 പന്തുകള്‍ ശേഷികെ മുംബൈ മറികടക്കുകയായിരുന്നു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗംഭീറും സംഘവും 18.5 ഓവറില്‍ 107 റണ്‍സിന് പുറത്തായി.നാലോവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത കരണ്‍ ശര്‍മയും മൂന്നോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മിച്ചല്‍ ജോണ്‍സണ്‍ രണ്ടും ലസിത് മലിംഗ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *