​െഎ.​പി.​എ​ൽ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ൽ മും​ബൈ x കൊ​ൽ​ക്ക​ത്ത

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ പ​ത്താം സീ​സ​ൺ ഫൈ​ന​ലി​ൽ ഇ​ടം​നേ​ടു​ന്ന ര​ണ്ടാം ടീ​മാ​വാ​ൻ മും​ബൈ ഇ​ന്ത്യ​ൻ​സും ​കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സും വെ​ള്ളി​യാ​ഴ്​​ച​ മു​ഖാ​മു​ഖം. ലീ​ഗ്​ റൗ​ണ്ടി​ൽ ഒ​ന്നാ​മ​താ​യി​രു​ന്ന മും​ബൈ നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ പു​ണെ സൂ​പ്പ​ർ ജ​യ​ൻ​റ്​​സി​നോ​ട്​ 20 റ​ൺ​സി​ന്​ തോ​റ്റ്​ വ​രു​േ​മ്പാ​ൾ, എ​ലി​മി​നേ​റ്റ​ർ റൗ​ണ്ടി​ൽ മ​ഴ​വെ​ല്ലു​വി​ളി കൂ​ടി മ​റി​ക​ട​ന്നാ​ണ്​ കൊ​ൽ​ക്ക​ത്ത​യു​ടെ യാ​ത്ര. ചാ​മ്പ്യ​ന്മാ​രാ​യ സ​ൺ​റൈ​സേ​ഴ്​​സി​നെ​തി​രാ​യ മ​ത്സ​രം മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം മ​ഴ​മു​ട​ക്കി​യ​പ്പോ​ൾ ഡ​ക്​​വ​ർ​ത്ത്​​ ലൂ​യി​സി​ലൂ​ടെ​യാ​യി​രു​ന്നു കൊ​ൽ​ക്ക​ത്ത​യു​ടെ ജ​യം.  ​െഎ.​പി.​എ​ല്ലി​ൽ ര​ണ്ടു ത​വ​ണ ജേ​താ​ക്ക​ളാ​യി​രു​ന്നു ഇ​രു​വ​രും. പ​ക്ഷേ, മു​ഖാ​മു​ഖ​മു​ള്ള ക​ണ​ക്കെ​ടു​പ്പി​ൽ മും​ബൈ ബ​ഹു​ദൂ​രം മു​ന്നി​ൽ. സീ​സ​ണി​ലെ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളി​ലും കൊ​ൽ​ക്ക​ത്ത​ക്കെ​തി​രെ മും​ബൈ​ക്കാ​യി​രു​ന്നു ജ​യം. 10 ​െഎ.​പി.​എ​ല്ലി​ൽ 20  ത​വ​ണ ​ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 15ലും ​നീ​ല​പ്പ​ട​യാ​ളി​ക​ൾ ക​ളം​വാ​ണു. കൊ​ൽ​ക്ക​ത്ത​ക്ക്​ ആ​ശ്വ​സി​ക്കാ​ൻ അഞ്ച്​ ജയം മാ​ത്രം. നി​ല​വി​ലെ ഫോ​മി​ൽ ബൗ​ളി​ലും ബാ​റ്റി​ലും ഒ​രേ മി​ക​വ്​ പു​ല​ർ​ത്തു​ന്ന ടീ​മി​നി​ട​യി​ൽ പ്ര​വ​ച​ന​വും അ​സാ​ധ്യം.

Leave a Reply

Your email address will not be published. Required fields are marked *