ശ്രീലങ്കയിൽ ലുലു ഭക്ഷ്യസംസ്​കരണ, കയറ്റുമതി യൂണിറ്റ് തുറന്നു

മനാമ: മിഡിൽ ഇൗസ്​റ്റിലെ പ്രമുഖ റീ​െട്ടയ്​ൽ, ഹൈപർ മാർക്കറ്റ്​ ശൃംഘലയായ ‘ലുലു’ ഗ്രൂപ്പ്​ ​ശ്രീലങ്കയിൽ പുതിയ ഭക്ഷ്യസംസ്​കരണ, കയറ്റുമതി യൂണിറ്റ് തുടങ്ങി. ലോകോത്തര നിലവാരം പുലർത്തുന്ന ഇൗ യൂണിറ്റ് ​ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലുലു മാർക്കറ്റുകളിലേക്കുള്ള ഉൽപന്ന സമാഹരണത്തിന്​ കരുത്തുപകരും.
വൈ.എ.എസ്​. ലങ്ക എന്ന സ്​ഥാപനം ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ചീഫ്​ ഒാഫ്​ സ്​റ്റാഫും നിയമ മന്ത്രിയുമായ ​ സഗല രതനായക ഉദ്​ഘാടനം ചെയ്​തു. കൃഷി മന്ത്രി ദുമിന്ത ദിസനാകെ, പ്ലാനറ്റേഷൻ വ്യവസായ മന്ത്രി നവീൻ ദിസനായകെ, സംരഭക വികസന മന്ത്രി ഇറാൻ വിക്രമരത്​നെ, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസുഫലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊള​ംബോ ഇൻറർനാഷണൽ എയർപോർട്ടിന്​ സമീപം കടനായകെ എക്​സ്​പോർട്​ പ്രൊസസിങ്​ സോണിലാണ്​ സ്​ഥാപനം സ്​ഥിതി ചെയ്യുന്നത്​. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്​ഥാപിച്ച്​, ഉപഭോക്​താക്കൾക്ക്​ ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനാണ്​ പദ്ധതിയെന്ന്​ യൂസുഫലി പറഞ്ഞു. ഇതുവഴി ഇടനിലക്കാരെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *