കൊ​ച്ചി മെ​ട്രോ സ​​ര്‍വീ​​സ് ട്ര​​യ​​ലി​​നു തു​​ട​​ക്ക​​മാ​​യി

കൊ​​ച്ചി: സ​​മ​​യ​​പ്പ​​ട്ടി​​ക ത​​യാ​​റാ​​ക്കി​​യു​​ള്ള കൊ​​ച്ചി മെ​​ട്രോ​​യു​​ടെ സ​​ര്‍വീ​​സ് ട്ര​​യ​​ലി​​നു തു​​ട​​ക്ക​​മാ​​യി. ആ​​ലു​​വ മു​​ത​​ല്‍ പാ​​ലാ​​രി​​വ​​ട്ടം വ​​രെ​​യു​​ള്ള ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലു​​ള്ള 13 കി​​ലോ​​മീ​​റ്റ​​റി​​ൽ സ​​മ​​യ​​ക്ര​​മം പാ​​ലി​​ച്ചു നാ​​ലു ട്രെ​​യി​​നു​​ക​​ള്‍ ഇ​​ന്ന​​ലെ ഓ​​ടി. മ​​ണി​​ക്കൂ​​റി​​ല്‍ പ​​ര​​മാ​​വ​​ധി 75 കി​​ലോ​​മീ​​റ്റ​​ര്‍ വ​​രെ വേ​​ഗ​​ത്തി​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ കു​​തി​​ച്ചു.

ട്ര​​യ​​ല്‍ വി​​ജ​​യ​​ക​​ര​​മാ​​ണെ​​ന്നു കൊ​​ച്ചി മെ​​ട്രോ റെ​​യി​​ല്‍ ലി​​മി​​റ്റ​​ഡ് (കെ​​എം​​ആ​​ര്‍എ​​ല്‍) അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു. ആ​​റ​​ര​​യോ​​ടെ ആ​​രം​​ഭി​​ച്ച പ​​രീ​​ക്ഷ​​ണ​​യോ​​ട്ടം രാ​​ത്രി 9.30വ​​രെ നീ​​ണ്ടു. ആ​​ലു​​വ മു​​ത​​ല്‍ പാ​​ലാ​​രി​​വ​​ട്ടം വ​​രെ​​യു​​ള്ള പാ​​ത​​യി​​ല്‍ ഓ​​ടി​​യെ​​ത്താ​​ന്‍ 26 മി​​നി​​റ്റാ​​ണു വേ​​ണ്ടി​​വ​​ന്ന​​ത്. പ​​ത്തു മി​​നി​​റ്റി​​ന്‍റെ ഇ​​ട​​വേ​​ള​​യി​​ല്‍ സ​​ര്‍വീ​​സ് ന​​ട​​ത്താ​​നാ​​ണു തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും 11.5 മി​​നി​​റ്റ് ഇ​​ട​​വി​​ട്ടാ​​ണു ട്ര​​യ​​ൽ ഓ​​ടി​​യ​​ത്.

Leave a Reply

Your email address will not be published. Required fields are marked *